Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ബാലന്‍

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി നിര്‍ത്തലാക്കുമ്പോളുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനായി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ ബുധനാഴ്ച അറിയിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 20പൈസ കുറച്ചതിന് പകരമായാണ് ബോര്‍ഡിന് സര്‍ക്കാര്‍ സബ്സിഡി നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗം സബ്സിഡി തുടരേണ്ടതില്ലെന്ന് തീരുമാനിയ്ക്കുകയായിരുന്നു.

അധിക ബാധ്യത പരിഹരിക്കാന്‍ വൈദ്യുതി ചാര്‍ജ് ഈടാക്കണോ എന്ന കാര്യം ബോര്‍ഡിന് തന്നെ തീരുമാനിയ്ക്കാമെന്ന് മന്ത്രിസഭായോഗത്തിന്ശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു.

നിരക്ക് 20 പൈസ കുറച്ചതു വഴി ബോര്‍ഡ് ഒരു വര്‍ഷം 120 കോടിരൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. മുന്‍ സര്‍ക്കാര്‍ അന്നത്തെ ധനകാര്യമന്ത്രിയുടെ എതിര്‍പ്പിനെ മറികടന്നാണ് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ എന്തു തീരുമാനവും ബോര്‍ഡിന് കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് വൈദ്യുതി നിരക്ക് കൂടിയേയ്ക്കുമെന്ന് സൂചന പരന്ന സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രി അടിയന്തരമായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് നിരക്കുവര്‍ദ്ധനയുണ്ടാവില്ലെന്ന കാര്യം അറിയിച്ചത്.

പൊതു ജനത്തിന് താങ്ങാനാവാത്ത രീതിയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കാന്‍ ബോര്‍ഡിന് ഉദ്ദേശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. കമ്മി നികത്താനായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+