ശ്രീമതിയുടെ മന്ത്രിപ്പണി നാടിന് ഭീഷണി: ബിജെപി
കോഴിക്കോട്: പി.കെ ശ്രീമതി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് നാടിന് ഭീഷണിയാണെന്ന് ബിജെപി നേതാക്കള്‍.
അവരില്‍ നിന്ന് ഈ വകുപ്പ് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തയ്യാറാകണം. ചിക്കന്‍ ഗുനിയ പ്രശ്നത്തില്‍ത്തന്നെ തന്റെ കഴിവുകേട് മന്ത്രി തെളിയിച്ചുകഴിഞ്ഞതാണ്- പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു.
കുറ്റ്യാടിയില്‍ പ്രതിരോധ കുത്തിവെപ്പിനെത്തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കണ്ണൂര്‍ ജയിലില്‍ മരിച്ച ഒരു പ്രതിയുടെ കുടുംബത്തിന് ഇത്രയും തുക നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാറാണിത്- നേതാക്കള്‍ പറഞ്ഞു.
കുത്തിവയ്പെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്ഗ്ധ ചികിത്സ ലഭ്യമാക്കുക, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാഴാഴ്ച രാവിലെ പത്തു മണി മുതല്‍ പാര്‍ട്ടി നേതാക്കള്‍ ഉപവാസം നടത്തും. വൈകീട്ട് കുറ്റ്യാടിയ്ക്കടുത്ത കക്കട്ടിലില്‍ പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തുമെന്നും ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications