ഡിസംബറില്‍ പ്രത്യേക നിയസഭാ സമ്മേളനം
തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ നിയമം പാസാക്കുന്നതിനായി ഡിസംബറില്‍ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം ചേരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
27, 28, 29 തീയതികളിലായിരിക്കും പ്രത്യേക സമ്മേളനം നടക്കുക. കാര്‍ഷിക കടാശ്വാസ ബില്‍ പാസാക്കാനാണ് പ്രത്യേക സമ്മേളനം ചേരുന്നത്.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പ്രത്യേക നിയസഭാസമ്മേളനം ചേരുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്.
മന്ത്രിസഭ നേരത്തെ പാസാക്കിയ ഗുണാ ഓര്‍ഡിനന്‍സ് നിയമം വ്യാഴാഴ്ച ഗവര്‍ണര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യവും ചര്‍ച്ചക്ക് വന്നേക്കും.












Click it and Unblock the Notifications