Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: ഇടതു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബസുകളും ലോറികളും ടാക്സികളും ഓടുന്നില്ല.

ഇടത് യൂണിയനുകളില്‍ പെട്ട അധ്യാപകരും സംസ്ഥാന ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

അതേ സമയം തീവണ്ടികള്‍ സാധാരണ പോലെ ഓടുന്നുണ്ട്. ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയെയും പണിമുടക്ക് ബാധിച്ചിട്ടില്ല. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പാല്‍, പത്രം, ആശുപത്രി, ജലവിതരണം തുടങ്ങി അവശ്യസര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ ശബരി മലതീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന തടയുക, പട്ടണപ്രദേശങ്ങളിലെ തൊഴിലില്ലായ്മ തടയുന്നതിനായി നഗര തൊഴിലുറപ്പ് ബില്‍ പാസാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് പണിമുടക്ക് ആരംഭിച്ചത്. പുറംജോലിക്കരാര്‍, കരാര്‍ തൊഴില്‍ എന്നിവ നിര്‍ത്തലാക്കുക, വിമാനത്താവളം, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവയുടെ സ്വകാര്യ വല്‍ക്കരണം തുടങ്ങിയവയില്‍ നിന്ന് പിന്മാറുക എന്നീ ആവശ്യങ്ങളും കമ്മറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+