വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോള നിരോധിക്കുന്നു
ദില്ലി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളില്‍ കോള, ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഫാസ്റ് ഫുഡ് ഇനത്തില്‍പ്പെട്ട ആഹാരങ്ങള്‍ എന്നിവ നിരോധിയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് അറിയിച്ചു.
യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി കുറയ്ക്കുക എന്ന നടപടിയുടെ ഭാഗമായാണിത്. കോളയില്‍ കീടനാശിനിയുടെ അംശമുണ്ടെങ്കിലും ഇല്ലെങ്കിലും അത് ആരോഗ്യത്തിന് ഹാനികരമാണ്. നിരോധനം സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്-മന്ത്രി അറിയിച്ചു.
സ്കൂളുകളില്‍ യോഗാ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് രാംദാസ് അറിയിച്ചു.












Click it and Unblock the Notifications