കസ്റഡി മരണം: മുന്‍ എസിപിക്ക് വധശിക്ഷ
ദില്ലി: കസ്റഡിയില്‍ രണ്ടു പേരെ പീഡിപ്പിച്ചു കൊന്നതിന് മുന്‍ അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.
ദില്ലിയിലെ മുന്‍ അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ ആര്‍.പി.ത്യാഗിക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 1987ല്‍ രണ്ട് പേര്‍ കസ്റഡിയില്‍ മരിച്ച കേസിലാണ് വിധി.
മുന്‍ അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് പുറമെ മറ്റൊരു എസിപിയും ഒരു സബ് ഇന്‍സ്പെക്ടറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റൊരു എസിപിയായ കെ.പി.സിംഗിന് ഒരു വര്‍ഷത്തെ കഠിനതടവും സബ് ഇന്‍സ്പെക്ടര്‍ തേജ് സിംഗിന് മൂന്ന് വര്‍ഷത്തെ കഠിനതടവും ശിക്ഷ വിധിച്ചു.
1987ല്‍ സംഭവം നടക്കുമ്പോള്‍ ദില്ലിയിലെ വിവേക് വിഹാര്‍ പൊലീസ് സ്റേഷന്‍ സ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു ത്യാഗി. 1987 ആഗസ്ത് 16ന് രാത്രിയില്‍ രാജ്കുമാര്‍, മഹേന്ദ്ര എന്നിവരെ കസ്റഡിയില്‍ പീഡിപ്പിച്ചു കൊന്നുവെന്നായിരുന്നു കേസ്.












Click it and Unblock the Notifications