ഒസാമയ്ക്ക് അസം സര്‍ക്കാരിന്റെ മരണ വാറന്റ്
ഗുവാഹത്തി: ഒസാമ ബിന്‍ ലാദന് അസം സര്‍ക്കാരിന്റെ മരണ വാറന്റ്. പാവപ്പെട്ട ഗ്രാമവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിനാണ് അസം സര്‍ക്കാര്‍ ഒസാമയെ ഒറ്റവെടിയ്ക്ക കൊല്ലാന്‍ വിധിച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി സോനിത് പൂര്‍ ജില്ലയിലെ ബ്രഹ്മ പുത്രാ നദിയുടെ വടക്കന്‍ തീരത്തെ പന്ത്രണ്ടിലേറെപ്പേരെ കൊന്നൊടുക്കി ഗ്രാമവാസികള്‍ളുടെ ഭീകരസ്വപ്നമായിത്തീര്‍ന്ന കൊമ്പനാനയാണ് അസാമിലെ ബിന്‍ ലാദന്‍.
ലാദന്റെ വധശിക്ഷ ഡിസംബര്‍ 31ന് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പരിശീലനം ലഭിച്ച രണ്ടുപേരെ സര്‍ക്കാര്‍ ഇതിനകം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications