കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയകൃഷ്ണന്‍ വധക്കേസ്: വധശിക്ഷ റദ്ദാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്ററെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെയും വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. ഒന്നാം പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. മറ്റ് നാല് പ്രതികളെയും സുപ്രിം കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതി അച്ചാരുപറമ്പില്‍ പ്രദീപനാണ് (32) സുപ്രിം കോടതി ജീവപര്യന്തം വിധിച്ചത്. രണ്ടാം പ്രതി കുഞ്ഞിപ്പുരയില്‍ സുന്ദരന്‍ (40), മൂന്നാം പ്രതി നല്ലവീട്ടില്‍ ഷാജി (30), നാലാം പ്രതി ചാത്തമ്പള്ളിയില്‍ ദിനേശ് ബാബു (29), ആറാം പ്രതി കെ.കെ.അനില്‍കുമാര്‍ (32) എന്നിവരെയാണ് വെറുതെ വിട്ടത്.

അഞ്ച് പ്രതികള്‍ക്കും വധശിക്ഷ വിധിച്ച കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിന്മേലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രിം കോടതി സ്റേ ചെയ്തിരിക്കുകയായിരുന്നു.

1999 ഡിസംബര്‍ ഒന്നിന് മൊകേരി ഈസ്റ് യുപി സ്കൂളിലെ ആറാം ക്ലാസ് ബിയില്‍ കടന്ന് അദ്ധ്യാപകനായ കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നില്‍ വച്ച് അക്രമിസംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X