തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ട്രെയിന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ആദ്യത്തെ ഇലക്ട്രിക് തീവണ്ടി ഒരു മാസത്തിനകം ഓടിത്തുടങ്ങുമെന്ന് ദക്ഷിണമേഖലാ റെയില്‍വെ സുരക്ഷാ കമ്മിഷണര്‍ പി.കെ.സെന്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് അംഗീകാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം-എറണാകുളം മേഖലയിലെ വൈദ്യുതീകരണം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി തീവണ്ടികള്‍ ഓടിക്കാന്‍ അനുമതി നല്‍കിയത്.
ഒരു ഡിപ്പോയില്‍ നിന്ന് മാത്രമാണ് വൈദ്യുതി ലഭ്യമെന്നതിനാല്‍ അഞ്ചോ ആറോ ഇലക്ട്രിക് തീവണ്ടികള്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഓടിക്കുകയുള്ളൂ. മറ്റ് രണ്ട് ഡിപ്പോകളില്‍ നിന്ന് കൂടി വൈദ്യുതി ലഭ്യമായാല്‍ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കും.












Click it and Unblock the Notifications