Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തിവയ്പ്പെടുത്ത കുട്ടിയുടെ കൈ തളര്‍ന്നു

കൊല്ലം: പനിക്കുള്ള കുത്തിവയ്പ്പെടുത്ത ഏഴ് വയസ്സുകാരന്റെ കൈ തളര്‍ന്നതില്‍ പ്രതിഷേധിച്ച് മയ്യനാട് ഗവ.ആശുപത്രി സൂപ്രണ്ടിനെ എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

ഒരു മാസം മുമ്പാണ് ഉമയനല്ലൂര്‍ സ്വദേശിയായ കണ്ണന്‍ എന്ന ഏഴ് വയസുകാരന്‍ ഈ ആശുപത്രിയില്‍ നിന്നും കുത്തിവയ്പെടുത്തത്. ഇതിന് ശേഷം കണ്ണന്റെ വലത് കൈ പൂര്‍ണ്ണമായും തളര്‍ന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു മാസമായി ചികിത്സയിലാണ്.

ഇതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ നൂറോളം വരുന്ന എഐവൈഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തുകയും സൂപ്രണ്ടിനെ തടഞ്ഞുവയ്ക്കുകയും ചെയ്തത്. ഇവരോടൊപ്പം കണ്ണനുമുണ്ട്. ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

അതേ സമയം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+