Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പുതിയ തൊഴില്‍ കോടതി

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍ സംബന്ധമായ കേസുകളില്‍ പെട്ടെന്നു തീര്‍പ്പുണ്ടാക്കുന്നതിനായി യുഎഇയില്‍ പുതിയ തൊഴില്‍ കോടതി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് യുഎഇ തൊഴില്‍ മന്ത്രി അലി ബിന്‍ അബ്ദുള്ള അല്‍ ക അബി.

വിദേശത്തു തൊഴിലന്വേഷിക്കുന്നവര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രി-ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അബ്ദുള്ള ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ട്െന് ഉറപ്പുവരുത്തുന്നതിനായി 2,000 ലേബര്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമാവുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരാണ്. ചൂഷണങ്ങളില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

ഒരേ സ്ഥലത്ത് തന്നെ വിവരസാങ്കേതിക മേഖലയിലും നിര്‍മ്മാണമേഖലയിലും തൊഴില്‍ നേടാന്‍ യുഎയില്‍ ഒട്ടേറെ അവസരങ്ങളുണ്ട്. 60,000ലേറെ ജോലി ഒഴിവുകള്‍ അവിടെയുണ്ട്. അതുപോലെതന്നെ ദുബായ് സിക്കണ്‍ വാലിയിലും ഐടി വിദ്ഗ്ധര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്- അദ്ദേഹം വിശദീകരിച്ചു.

യുഎഇയില്‍ ജയിലില്‍ക്കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെപ്പറ്റിച്ചോദിച്ചപ്പോള്‍ അവര്‍ നിയമം ലംഘിച്ചതുകൊണ്ടാണ് ശിക്ഷയനുഭവിക്കേണ്ടി വന്നതെന്നും സഹായത്തിനായി അവര്‍ക്ക് യുഎഇയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അതിന്ശേഷം അബ്ദുള്ള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+