മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ടിനുള്ള ശുപാര്‍ശ അംഗീകരിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ശുപാര്‍ശ അംഗീകരിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യവും വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 18ന് തിങ്കളാഴ്ച ദില്ലിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ സംസ്ഥാനം ഈ നിലപാടുകള്‍ അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
ചര്‍ച്ചയില്‍ സംസ്ഥാനം കൈക്കൊള്ളേണ്ട നിലപാടുകളെപ്പറ്റിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ചര്‍ച്ചചെയ്തിട്ടുണ്ടെന്ന് - പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
ഇതിനിടെ 18ന് നടക്കുന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി മധുരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications