കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍ട്ട് അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഇനിമുതല്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാം. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ വെള്ളിയാഴ്ചമുതല്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

എന്ന വെബ്സൈറ്റ് വഴിയാണ് പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. ഈ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ഭാഗം സന്ദര്‍ശിക്കുക. അതിലുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ചുകഴിഞ്ഞ് കണ്ടിന്യൂ ബട്ടന്‍ ക്ലിക് ചെയ്തശേഷം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സ്ക്രീനിലെ മെനുവില്‍ കോഴിക്കോട് ഓഫീസ് സെലക്ട് ചെയ്യുക. ഏത് ജില്ലയില്‍ നിന്നാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന വിവരവും മറ്റ് വിശദാംശങ്ങളും നല്‍കിയശേഷം സേവ് ബട്ടനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് എന്നാണ് അപേക്ഷകന്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതെന്ന തിയ്യതിയും റഫറന്‍സ് നമ്പറും സൈറ്റില്‍ നിന്ന് ലഭിയ്ക്കും.

കമ്പ്യൂട്ടറില്‍ പൂരിപ്പിച്ച് നല്‍കിയ അപേക്ഷാ ഫോറം പിഡിഎഫ് ഫോര്‍മാറ്റിലാക്കി പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് നേരത്തേ നിര്‍ദ്ദേശം ലഭിച്ച തിയ്യതിയില്‍ പാസ്പോര്‍ട് ഓഫീസിന്റെ ഏഴാം നമ്പര്‍ കൗണ്ടറില്‍ ഹാജരാകണം.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് പാസ്പോര്‍ട്ടില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. പിന്നീട് ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റിടങ്ങളിലും ആരംഭിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X