മറൈന്‍ഡ്രൈവില്‍ അമ്പതോളം വൃക്ഷത്തൈകള്‍ നട്ടു
കൊച്ചി: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍നിന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം പുതിയ തൈകള്‍ നട്ടു.
വ്യാഴാഴ്ച രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശപ്രകാരമാണ് പിഡബ്ല്യൂഡി റോഡ്സ് ഡിവിഷന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവ് ഹെലിപ്പാഡിന് സമീപത്തായി അമ്പതോളം വൃക്ഷത്തൈകള്‍ നട്ടത്.
ബുധനാഴ്ചയാണ് മറൈന്‍ ഡ്രൈവിലുണ്ടായിരുന്ന തണല്‍മരങ്ങള്‍ പിഡബ്ല്യുഡി അധികൃതര്‍ മുറിച്ച് മാറ്റിയത്. പ്രകൃതിസ്നേഹികളും നാട്ടുകാരും ചേര്‍ന്ന് മരംമുറി തടയുകയും ഇ-മെയില്‍ വഴി രഷ്ട്രപതിയെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് മുറിച്ച് മാറ്റിയതിന്റെ പത്തിരട്ടി തൈകള്‍ നടണമെന്നും അത് കാണാന്‍ താനെത്തുമെന്നും രാഷ്ട്രപതി ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൊച്ചിയില്‍ ഇറങ്ങുന്ന രാഷ്ട്രപതിയ്ക്ക് പുതുതായി നട്ട വൃക്ഷത്തൈകള്‍ കാണാനുള്ള സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications