ശബരിമലയില്‍ ആന്ധ്രാ ബാങ്കിന്റെ മൊബൈല്‍ എടിഎം
കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി ആന്ധ്ര ബാങ്ക് മൊബൈല്‍ എടിഎം സെന്റര്‍ ഒരുക്കുന്നു.
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ വെള്ളിയാഴ്ച ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ആന്ധ്ര ബാങ്ക് സീനിയര്‍ മാനേജര്‍ ഡബ്ല്യു. പ്രസാദ് അറിയിച്ചു.
ശബരിമലയില്‍ ദര്‍ശനം നടത്തുന്ന അയ്യപ്പഭക്തന്‍മാരെ ഉദ്ദേശിച്ചാണ് മൊബൈല്‍ എടിഎം പ്രധാനമായും സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 15 മുതല്‍ കോട്ടയം, ചെങ്ങന്നൂര്‍, പത്തനംതിട്ട, പമ്പ എന്നിവിടങ്ങളിലാണ് എടിഎം സൗകര്യം ലഭ്യമാകുക.












Click it and Unblock the Notifications