പുലി നേതാവ് ആന്റണ്‍ ബാലശിങ്കം അന്തരിച്ചു
കൊളംബോ: ശ്രീലങ്കന്‍ പുലികളുടെ മുതിര്‍ന്ന നേതാവും സമാധാനചര്‍ച്ചകളിലെ മുഖ്യപ്രതിനിധിയുമായിരുന്ന ആന്റണ്‍ ബാലശിങ്കം(68) അന്തരിച്ചു.
പിത്തഗ്രന്ഥിയ്ക്ക് അര്‍ബുദബാധയുണ്ടായതിനെത്തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്ന അദ്ദേഹം ഏതാനും വര്‍ഷം മുമ്പ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
1985ലെ തിമ്പു ചര്‍ച്ചകള്‍ മുതല്‍ ഇരുപത് വര്‍ഷമായി എല്‍ടിടിഇ സമാധാന ചര്‍ച്ചകളിലെ മുഖ്യപ്രതിനിധിയായിരുന്ന ബാലശിങ്കം.
തീവ്രവാദ സംഘടനയായ എല്‍ടിടിഇയിലെ മിതവാദി ശബ്ദമായിരുന്നു ബാലശിങ്കത്തിന്റേത്. ശ്രീലങ്കയിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയപ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. ഇപ്പോള്‍ നടക്കുന്ന ജനീവ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും അദ്ദേഹം പ്രധാനപങ്കുവഹിച്ചിരുന്നു.












Click it and Unblock the Notifications