കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയകൃഷ്ണന്‍ വധക്കേസ് പ്രതികളെ വിട്ടയച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ വധക്കേസില്‍ സുപ്രീംകോടതി കുറ്റവുമുക്തരാക്കിയ മൂന്ന് പ്രതികളെ കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ നിന്നും വിട്ടയച്ചു.

ചാത്തന്‍പള്ളി ദിനേശ്ബാബു, മൊകേരി നല്ലവീട്ടില്‍ ഷാജി, എ.കെ.അനില്‍കുമാര്‍ എന്നിവരെയാണ് ശനിയാഴ്ച രാവിലെ 11.30 മണിയോടെ വിട്ടയച്ചത്. നാലാം പ്രതി കുഞ്ഞിപ്പുനത്തില്‍ സുന്ദരന്റെ വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കിയിരുന്നെങ്കിലും മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാല്‍ ജയില്‍മോചിതാനായില്ല.

നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സ്വീകരിക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിരുന്നു. ഇ.പി. ജയരാജന്‍, എം.വി.ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയവരെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.

ഒന്നാം പ്രതി മൊകേരി അച്ചാരത്ത് പറമ്പത്ത് പ്രദീപന്റെ വധശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X