ആലപ്പുഴയില്‍ എന്‍സിപി പിന്തുണ പിന്‍വലിച്ചു
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ഇടതുമുന്നണിയ്ക്കുള്ള പിന്തുണ എന്‍സിപി പിന്‍വലിച്ചു. അമ്പതംഗ നഗരസഭയില്‍ 27അംഗങ്ങളാണ് ഇടതുമുന്നണിയ്ക്കുണ്ടായിരുന്നത്.
എന്‍സിപി പിന്തുണ പിന്‍വലിച്ചതോടെ ഇടതുമുന്നണിയുടെ അംഗബലം 23 ആയി കുറഞ്ഞു. ഭരണം നടത്തണമെങ്കില്‍ 26 അംഗങ്ങള്‍ വേണമെന്നിരിക്കെ നഗരസഭാ ഭരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇടുതമുന്നണിയില്‍ നിന്ന് എന്‍സിപിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ശനിയാഴ്ച തിരുവന്തപുരത്ത് യോഗം ചേരുന്നതിനിടയിലാണ് ആലപ്പുഴ നഗരസഭയില്‍ നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications