Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ വധം: റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ബിജെപി

കണ്ണൂര്‍: ജയകൃഷ്ണന്‍ വധക്കേസില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസഡന്റ് പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരം സംസ്ഥാന സര്‍ക്കാറിന് മാത്രമേയുള്ളു. വിധി അട്ടിമറിയ്ക്കുന്ന രീതിയിലായിരുന്നു സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂഷന്റെ നീക്കങ്ങള്‍. കോടതി വിധിയേക്കാള്‍ ക്രൂരമായിരുന്നു സര്‍ക്കാറിന്റെ സമീപനം.

പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞിട്ടില്ല. സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയയ്ക്കുന്നു എന്നാണ് കോടതിവിധി. അന്വേഷണഉദ്യോഗസ്ഥരാണ് ഈ സ്ഥിതി വരുത്തിവെച്ചത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിയ്ക്കുന്ന രീതിയില്‍ പാര്‍ട്ടി പ്രതികള്‍ക്ക് നല്‍കുന്ന സ്വീകരണം ക്രമസമാധാന പ്രശ്നമുണ്ടാക്കും- കൃഷ്ണദാസ് ആരോപിച്ചു.

റിവ്യൂ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ട് 20ന് സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ജനുവരിയില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു-അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+