ഭക്ഷ്യവിഷബാധ മൂലം കുട്ടി മരിച്ചു
കോഴിക്കോട്: വടകര വൈക്കിലശ്ശേരിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മൂന്ന് വയസ്സുകാരന്‍ മരിച്ചു. താഴെബാലമ്പ്രത്ത് കരിമിന്റെ മകന്‍ മുഹമ്മദ് നിയാസ് ആണ് മരിച്ചത്.
മരണ വീട്ടില്‍ വിതരണം ചെയ്ത നാരങ്ങാവെള്ളത്തില്‍ നിന്നാണ് വിഷബാധയുണ്ടായത്. നാരങ്ങാവെള്ളം കഴിച്ച നാല്പതോളം പേരെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ശനിയാഴ്ച മുഹമ്മദ് നിയാസ് മരിച്ചതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications