ജയകൃഷ്ണന്‍ വധക്കേസില്‍ റിവ്യൂഹര്‍ജി നല്‍കില്ല: കോടിയേരി
തൃശൂര്‍: ജയകൃഷ്ണന്‍ വധക്കേസില്‍ റിവ്യൂഹര്‍ജി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ അലംഭാവം കാട്ടിയെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടിയേരി പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയിലുള്ള അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതങ്ങള്‍ തടയാനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീപാര്‍ട്ടികള്‍ സമവായത്തിലെത്തണം.
സംസ്ഥാനത്ത് എട്ട് തീരദേശ പൊലീസ് സ്റേഷനുകള്‍ കേന്ദ്രസഹായത്തോടെ സ്ഥാപിക്കും. ആദ്യതീരദേശ സ്റേഷന്‍ കൊല്ലത്ത് നീണ്ടകരയിലാണ് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications