Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതിയ്ക്ക് വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി വീണ്ടും ആഗോള ടെന്‍ഡര്‍ വിളിയ്ക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെയും സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.

ആദ്യം കരാറുറപ്പിച്ച കമ്പനികളുടെ കണ്‍സോര്‍ഷ്യത്തില്‍ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് യോഗത്തിന്ശേഷം മുഖ്യമന്ത്രി അറിയിച്ചു. കാലതാമസം ഒഴിവാക്കുന്നതിനായി ഈ സമയത്തുതന്നെ 80 കോടി ചിലവില്‍ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ നടപ്പാക്കും.

ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. രാജ്യാന്തര കരാറുകള്‍ക്ക് കേന്ദ്രം ചില നിബന്ധനകള്‍ ആവിഷ്കരിക്കുന്നുണ്ട്. അതിനനുസരിച്ചായിരിക്കും കേരളവും മുന്നോട്ടുപോവുകയെന്ന് തുറമുഖ മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു.

തമിഴ്നാട്ടിലെ കുളച്ചല്‍ പദ്ധതിയെ വിഴിഞ്ഞവുമായി താരതമ്യപ്പെടുത്തേണ്ടതില്ല. വിഴിഞ്ഞത്തിന് സമാനമായ വികസനസാധ്യതകളുള്ള മറ്റൊരു പദ്ധതി രാജ്യത്തില്ല- വിജയകുമാര്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാറിനോട് പൂര്‍ണമായും യോജിയ്ക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ അറിയിച്ചു. റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കായി 80കോടിരൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തണമെന്ന് മുന്‍ മന്ത്രി പി. ജെ ജോസഫ്, ജോര്‍ജ് മേഴ്സിയര്‍ എംഎല്‍എ എന്നിവരാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഈ ആവശ്യം അംഗീകരിയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+