കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ദാകിനി നാരായണന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും പ്രശസ്ത നക്സലൈറ്റ് നേതാവ് കുന്നിക്കല്‍ നാരായണന്റെ ഭാര്യയുമായ മന്ദാകിനി നാരായണന്‍ (81) അന്തരിച്ചു.

മുന്‍ നക്സലൈറ്റ് നേതാവും അന്വേഷി പ്രസിഡന്റുമായ കെ.അജിതയുടെ അമ്മയാണ് മന്ദാകിനി. ശനിയാഴ്ച രാവിലെ കോഴിക്കോട്ട് അജിതയുടെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭര്‍ത്താവ് നാരായണനുമെത്ത് നക്സല്‍ പ്രസഥാനങ്ങളില്‍ സജീവമായിരുന്ന മന്ദാകിനി പുല്‍പ്പള്ളി പോലീസ് സ്റേഷന്‍ ആക്രമിച്ചതിന്റെ പേരിലും തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്തും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ജനിച്ച മന്ദാകിനി മുംബൈയിലാണ് വിദ്യാഭ്യാസം ചെയ്തത്. ഇടതുപക്ഷ പുരോഗമനപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് കുന്നിക്കല്‍ നാരായണനെ കണ്ടുമുട്ടുന്നത്.

തുടര്‍ന്ന് കുന്നിക്കല്‍ നാരായണനെ വിവാഹം ചെയ്തതിനു ശേഷം കോഴിക്കോട്ടെത്തി. ഇവിടെ ഗുജറാത്തി സ്കൂൂളില്‍ വര്‍ഷങ്ങളോളം അധ്യാപികയായി പ്രവര്‍ത്തിച്ചു. മാ എന്ന പേരിലാണ് മന്ദാകിനി അറിയപ്പെട്ടിരുന്നത്.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട്ട് നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X