ആരോഗ്യമന്ത്രി രാജി വയ്ക്കണം: ചെന്നിത്തല
കോഴിക്കോട്: പ്രതിരോധ കുത്തിവയ്പെടുത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി പി.കെ ശ്രീമതി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസത്തിനുള്ളില്‍ത്തന്നെ ഏറ്റവും കാര്യക്ഷമതയില്ലാത്ത മന്ത്രിയാണ് താനെന്ന് ആരോഗ്യമന്ത്രി തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അവര്‍ ഈ സ്ഥാനംഒഴിയുകയാണ് നല്ലത്- അദ്ദേഹം പറഞ്ഞു.
എന്‍സിപിയെ തല്‍ക്കാലം യുഡിഎഫില്‍ എടുക്കാന്‍ കഴിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications