മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് കേരളം നടത്തുന്ന തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് കരുണാനിധി ഇങ്ങനെ പറഞ്ഞത്.
തിങ്കളാഴ്ച ദില്ലിയില്‍ നടക്കാനിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച മന്ത്രിതല ചര്‍ച്ചയെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications