മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതനന്ദനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
ഞായറാഴ്ച രാവിലെയാണ് സംഭവം. ജയകൃഷ്ണന് മാസ്റര്‍ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ അലംഭാവം കാണിച്ചുവെന്നാരോപിച്ചായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തിയത്. യുവമോര്‍ച്ചാ നേതാവ് മുരളീധരന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്.
32 യുവമോര്‍ച്ചാ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് പൊലീസ് അറസ്റ് ചെയ്തു നീക്കി. പൊലീസുമായി നടന്ന ഉന്തിലും തള്ളിലുമായി ഒരു യുവമോര്‍ച്ചാ പ്രവര്ത്തകന് പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications