Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ എന്‍സിപി തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സഖ്യങ്ങള്‍ സംബന്ധിച്ച് പ്രദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനമെടുക്കാന്‍ ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി.

എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോഴുള്ള കൗണ്‍സിലുകള്‍ അട്ടിമറിക്കാനോ പുതിയ കൗണ്‍സിലുകള്‍ രൂപീകരിക്കാനോ യുഡിഎഫുമായി യാതൊരു ധാരണയുമുണ്ടാകില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ അറിയിച്ചു.

എ.കെ.ശശീന്ദ്രന്‍ നിയമസഭാകക്ഷി നേതാവും തോമസ് ചാണ്ടി ഉപനേതാവുമായിരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മാമന്‍ ഐപ്പും ഉഴവൂര്‍ വിജയനും യഥാക്രമം കെഎസ്ഐ,ി വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ നിന്നുള്ള രാജി തന്നെ എല്പിച്ചതായി മുരളീധരന്‍ അറിയിച്ചു.

എല്‍ഡിഎഫ് പുറത്താക്കിയെന്നു വച്ച് എന്‍സിപി യുഡിഎഫിലേക്കു പോകുമെന്ന് അര്‍ത്ഥമില്ല. എന്‍സിപിയുടെ കാര്യം രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യുഡിഎഫില്‍ ചേരാന്‍ എന്‍സിപിയില്‍ നിന്ന് ആരാണ് അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+