റോഡില്‍ തുപ്പുന്നതിന് നിരോധനം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് സര്‍ക്കാര്‍ നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ മൂക്ക് ചീറ്റുന്നതും മുറുക്കിത്തുപ്പുന്നതും ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഉത്തരവ്.
തുപ്പേണ്ടിവന്നാല്‍ നിരത്തുവക്കിലുള്ള സര്‍ക്കാര്‍ വക തുപ്പല്‍ കോളാമ്പികള്‍ മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. തുമ്മുമ്പോഴും മൂക്കും വായും നിര്‍ബന്ധമായും മൂടിയിരിക്കണം. ഈ നിരോധനം ലംഘിച്ചാലുള്ള ശിക്ഷയെന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാനും ദൃശ്യവാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും തുപ്പല്‍പാത്രങ്ങള്‍ സ്ഥാപിക്കും.
പൊതുനിരത്തുകളിലും സ്ഥലങ്ങളിലും ഇത്തരം ചെയ്തികള്‍ ആരോഗ്യ ഭീഷണിയും വൃത്തികേടും ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഗവണ്മെന്റ് ഉത്തരവ്. കഫം, തുപ്പല്‍ തുടങ്ങിയവകൊണ്ട് പകര്‍ച്ചവ്യാധികള്‍ പടരാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ വഴിയും ഈ ഉത്തരവിന് പ്രചാരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.












Click it and Unblock the Notifications