യുഡിഎഫ് യോഗം തിങ്കളാഴ്ച
കൊച്ചി: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് ഉന്നതാധികാര സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും.
തിരുവമ്പാടിയില്‍ മികച്ച പ്രചാരണം നടത്തിയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരാജയം നേരിടേണ്ടി വന്നതിനെ കുറിച്ച് യോഗം വിശകലനം ചെയ്യും. എന്‍സിപിയെ മുന്നണിയിലെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞെങ്കിലും എന്‍സിപിയുടെ സ്വാധീനശക്തിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
മുന്നണിയില്‍ തിരികെ പ്രവേശനത്തിന് അനുമതി തേടിയുള്ള കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ കാത്തിരിപ്പിന് തിങ്കളാഴ്ചത്തെ യോഗത്തോടെ അവസാനമായേക്കും. ജേക്കബ് ഗ്രൂപ്പിനെ വീണ്ടും മുന്നണിയിലെടുക്കാന്‍ തിങ്കളാഴ്ചത്തെ യോഗം തീരുമാനിച്ചേക്കും.
ജേക്കബ് ഗ്രൂപ്പിനെ വീണ്ടും മുന്നണിയിലെടുക്കുന്നതിനെതിരെ എ.കെ.ആന്റണിക്ക് മാത്രമാണ് എതിര്‍പ്പുള്ളത്. ആന്റണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കും. മറ്റു ഘടകകക്ഷികള്‍ക്ക് ജേക്കബ് തിരിച്ചുവരുന്നതിനോട് എതിര്‍പ്പില്ല.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആരംഭിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ക്ക് യോഗം രൂപം നല്‍കും.












Click it and Unblock the Notifications