ആരോഗ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല: മുഖ്യമന്ത്രി
കേഴാഴിക്കോട്: പ്രതിരോധ കുത്തിവയ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച പിഴവുകള്‍ക്ക് ഇപ്പോഴത്തെ മന്ത്രിമാര്‍ രാജിവയ്ക്കേണ്ട ആവശ്യമില്ല. ആരോഗ്യമന്ത്രി പി.കെ.ശ്രീമതി രാജിവയ്ക്കണമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വി.എസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങ് നടക്കുന്നതിനിടെ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച 32 യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications