ലാലുവിനെ കോടതി കുറ്റവിമുക്തനാക്കി
ദില്ലി: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.
തൊണ്ണൂറുകളില്‍ ലാലു മുഖ്യമന്ത്രിയായിരിക്കെ അനധിൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കാലിത്തീറ്റ കുംഭകോണ കേസില്‍ അന്വേഷണം നടത്തിയ സിബിഐ വരവില്‍ കവിഞ്ഞ് 42 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന മറ്റൊരു കേസ് കൂടി ലാലുവിനെതിരെ ഫയല്‍ ചെയ്തിരുന്നു.
2000 ഏപ്രിലില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ലാലു ഒരു മാസം ജയില്‍വാസം അനുഭവിച്ചിരുന്നു.












Click it and Unblock the Notifications