അനിത തച്ചങ്കരിക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: സര്‍ക്കാര്‍
കൊച്ചി: റിയാന്‍ സ്റുഡിയോ ഉടമ അനിത തച്ചങ്കരിക്ക് അനാവശ്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്റുഡിയോയില്‍ റെയ്ഡ് നടത്തിയത് നിയമാനുസൃതമാണെന്നും അതുകൊണ്ട് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റിയാനില്‍ നിന്നും പിടിച്ചെടുത്ത 42 സിഡികളില്‍ മൂന്നെണ്ണത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പി.ജി.തമ്പി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണത്തിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അനിതാതച്ചങ്കരി നല്‍കിയ പരാതി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. സര്‍ക്കാര്‍ അനിത തച്ചങ്കരിയെ അനാവശ്യമായി പീഡിപ്പിക്കുന്നില്ലെന്ന് ഡിജിപി പി.ജി.തമ്പി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ജസ്റിസ് കെ.ബി.കോശി, ജസ്റിസ് കെ.പത്മനാഭന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications