Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാലയ രാഷ്ട്രീയം: വിധി ജനാധിപത്യവിരുദ്ധമെന്ന് സിപിഐ

തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍.

ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നില്‍കണമെന്നും കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും അതിന്റെ അടിസ്ഥാനത്തിലുള്ള യൂണിയന്‍ തിരഞ്ഞെടുപ്പും സുപ്രിം കോടതി അംഗീകരിച്ചതാണ്.

ഇക്കാര്യത്തിെക്കുറിച്ച് പഠനം നടത്താന്‍ സുപ്രിം കോടതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ ലിങ്ദോയെ നിയോഗിച്ചിരുന്നു. ലിങ്ദോ കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണമാകണം സംസ്ഥാനത്ത് ഇത്തവണ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു- സിപിഐ ചൂണ്ടിക്കാട്ടി.

18വയസ്സുള്ളവര്‍ക്ക് വോട്ടവകാശമുള്ള നിലയ്ക്ക് കോളജ് വിദ്യാര്‍ത്ഥികള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. -കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+