Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ മലയാളികളെക്കുറിച്ച് ഡാറ്റാ ബാങ്ക്

തൃശ്ശൂര്‍: പ്രവാസി മലയാളികളെക്കുറിച്ചുള്ള ഒരു ഡാറ്റാ ബാങ്ക് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കേരള വികസനത്തിന് പ്രവാസി മലയാളികളുടെ സംഭാവന എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്തു ജോലിചെയ്യുന്നതിനിടയില്‍ മരിച്ച മലയാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിനായുള്ള പദ്ധതി, പൊലീസ് വകുപ്പില്‍ ഒരു നോര്‍ക്ക(നോണ്‍ റസിഡന്‍ഷ്യല്‍ കേരള അസോസിയേഷന്‍) സെല്‍ രൂപീകരിക്കുക എന്നീ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം മേഖല വന്‍ വളര്‍ച്ചാനിരക്കാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പുരോഗതിയുണ്ടാകുന്നതിനായി ഈ മേഖലയില്‍ വിദേശമലയാളികകളുടെ കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണ്.

ലോക ടൂറിസം മേഖല മൊത്തമെടുത്താല്‍ അതില്‍ കേരളത്തിന്റെ മാത്രം വളര്‍ച്ച 11.6 ശതമാനമാണ്. ഈ രംഗം തീര്‍ച്ചയായും വിദേശമലയാളികളുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിനോദസഞ്ചാരികളുടെ വരവില്‍ 35 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് ലഭിച്ച വരുമാനം 7,738 കോടിയാണ്. അടുത്തവര്‍ഷമാകുമ്പോഴേയ്ക്കും ഇത് 10,000 കോടിയാകുമെന്നാണ് പ്രതീക്ഷയ്ക്കപ്പെടുന്നത്. ഈ മേഖയിലെ നിക്ഷേപം നടത്തുന്നവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ടൂറിസം ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ സെല്ലിന് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ ടൂറിസം ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിയ്ക്കാനും സര്‍ക്കാര്‍ അലോചിക്കുന്നുണ്ട് - കോടിയേരി പറഞ്ഞു.

ടൂറിസം സാധ്യതയേറെയുള്ള അതിരപ്പള്ളി-നെടുമ്പാശേരി റൂട്ടില്‍ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സ്ഥാപിയ്ക്കാന്‍ ടൂറിസം വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. റവന്യൂ വകുപ്പ് സ്ഥലം അനുവദിച്ചുനല്‍കുകയാണെങ്കില്‍ എത്രയും പെട്ടന്ന് ഹോട്ടല്‍ സ്ഥാപിയ്ക്കുന്നതിനുള്ള നടപടികളാരംഭിയ്ക്കും- മന്ത്രിഅറിയിച്ചു.

കോടിയേരിയെക്കൂടാതെ റവന്യൂമന്ത്രി കെ. പിരാജേന്ദ്രന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എം. ബീന എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+