Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തിവെയ്പ് വിവാദം: മന്ത്രിയെ വഴിയില്‍ത്തടയുമെന്ന് കെഎസ്യു

കൊല്ലം: പ്രതിരോധ കുത്തിവെയ്പെടുത്തതുമൂലം വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടുപോലും നടപടിയ്ക്കൊരുങ്ങാത്ത ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് കെഎസ്യു പ്രസിഡന്റ് പി.സി വിഷ്ണുനാഥ് പറഞ്ഞു.

പ്രതിരോധ കുത്തിവെയ്പിന് കാലഹരണപ്പെട്ട മരുന്നുപയോഗിച്ചതിനെപ്പറ്റി അന്വേഷണം നടത്തണം. സംഭവത്തിനിരകളായ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം തുടങ്ങിയ കാര്യങ്ങള്‍ നേരത്തേതന്നെ കെഎസ്യു ആവശ്യപ്പെട്ടിരുന്നു.

മൂന്നുദിവസത്തിനകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞെങ്കിലും നടപടികളുണ്ടായില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രാദേശികമായി വാങ്ങിയ മരുന്നാണ് വിദ്യാര്‍ത്ഥിനിയുടെ മരണം നടന്ന വട്ടോളിയില്‍ കുത്തിവെയ്പിനുപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കേന്ദ്രം നല്‍കി മരുന്നാണെങ്കിലും ഇത്രയേറെ പ്രശ്നങ്ങളുണ്ടായ സ്ഥിതിയ്ക്ക് അതിനെപ്പറ്റി അന്വേഷണം നടത്തണം. കൊല്ലം ജില്ലയില്‍ കുത്തിവെയ്പിനെത്തുടര്‍ന്ന് കുട്ടിയുടെ കൈ തളര്‍ന്ന സംഭവത്തെ പരാതിപ്പെടാന്‍ ഡിഎംഒ ഓഫീസിലെത്തിയ ജില്ലാനേതാക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്.

നേതാക്കള്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യം മോശമായ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതേ പ്രശ്നത്തില്‍ ആശുപത്രി അധികൃതരെ ഘരാവോ ചെയ്ത എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും എടുത്തിട്ടില്ല- വിഷ്ണുനാഥ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+