വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയതായി മേയര്‍ സി. ജയന്‍ ബാബു അറിയിച്ചു.
പേവിഷബാധ തടയുന്നതിനുള്ള കുത്തിവെയ്പെടുത്ത നായകള്‍ക്കു മാത്രമേ ലൈസന്‍സ് ലഭിയ്ക്കുകയുള്ളു. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെ മുനിസിപ്പാലിറ്റി ആക്ടിലെ 436, 437, 438 എന്നീ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ നായകള്‍ക്ക് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെയ്പുകള്‍ നടത്താന്‍ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ സൗകര്യമുണ്ടാകും.
പിഎംജി, പേട്ട, പൊങ്ങുംമൂട്, തൃക്കണ്ണപുരം, നേമം, തിരുവല്ലം, വട്ടിയൂര്‍ക്കാവ്, അമ്പലത്തറ, കടകംപള്ളി, ആറ്റിന്‍കുഴി, ആറ്റിപ്ര എന്നിവിടങ്ങളില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications