Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി മിമിക്രി കാണിക്കുന്നു: മുരളി

കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

പ്രതിരോധ കുത്തിവെയ്പുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ കേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ പരാജയത്തെ മറച്ചുവെയ്ക്കാന്‍ മുഖ്യമന്ത്രി മിമിക്രി കാണിച്ചു നടക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സര്‍ക്കാര്‍ പരിപാടി ഒരു പാര്‍ട്ടി പരിപാടിയാക്കി മാറ്റി. ഇത്തരം നീക്കങ്ങള്‍ നിര്‍ഭാഗ്യകരമാണ്.

മുഖ്യമന്ത്രിയ്ക്ക് ആരെ വേണമെങ്കിലും വിമര്‍ശിയ്ക്കാം. എന്നാല്‍ അത് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന പരിപാടികളിലാവരുത്. ആരോഗ്യവകുപ്പ് പൂര്‍ണപരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വകുപ്പ് മന്ത്രി മാത്രം രാജിവെച്ചൊഴിഞ്ഞതുകൊണ്ട് കാര്യമായില്ല. പല വകുപ്പുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+