അക്കാദമി അധ്യക്ഷനായി ആരെയും നിയമിക്കാമെന്ന് സര്‍ക്കാര്‍
കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ നിയമാവലിയനുസരിച്ച് ആരെയും അധ്യക്ഷനായി നിയമിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദനെ അക്കാദമി അധ്യക്ഷനായി നിയമിച്ചതിനെതിരെ തൃശ്ശൂരിലെ അഭിഭാഷകനായ ജി. വില്യം ജോണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അധ്യക്ഷനെ നിയമിക്കുന്നതിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നിലപാട് രേഖാമൂലം അറിയിക്കാന്‍ ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് രാമചന്ദ്രന്‍ നായര്‍എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അറിയിച്ചു.
മലയാളികളെ മാത്രമേ അക്കാദമി അധ്യക്ഷനായി നിയമിക്കാവൂ എന്നും മുകുന്ദന്‍ കേന്ദ്രഭരണപ്രദേശമായ മാഹി സ്വദേശിയാണെന്നും അതിനാല്‍ അധ്യക്ഷ സ്ഥാനത്ത് നിയമിക്കാന്‍ പാടില്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.












Click it and Unblock the Notifications