Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ചയെത്തും

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍കലാം ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഇതുമായി ബന്ധപ്പെട്ട് ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയരുത്തി.

കൊച്ചിയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ തയാറാക്കിയ ഹെലിപ്പാഡിന് തെക്കുമാറി മറൈന്‍ ഡ്രൈവ് മൈതാനിയിലായിരിക്കും രാഷ്ട്രപതി ഇറങ്ങുക.

നേരത്തേ തയ്യാറാക്കിയ ഹെലിപ്പാഡില്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സൗകര്യമില്ലെന്ന് പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാഷ്ട്രപതി സഞ്ചരിക്കുന്നതും ഒപ്പമുള്ളതുമടക്കം മൂന്ന് ഹെലികോപ്റ്ററുകളും മറൈന്‍ ഡ്രൈവ് മൈതാനിയില്‍ത്തന്നെ ഇറക്കാന്‍ തീരുമാനിച്ചത്.

സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഏഴായിരത്തോളം പൊലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഏറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയിലാണ് രാഷ്ട്രപതി വന്നിറങ്ങുക.

ഉച്ചയ്ക്ക് മൂന്നിന് എസ്ആര്‍വി ഹൈസ്കൂളില്‍ തയ്യാറാക്കിയിരിക്കുന്ന ശാസ്ത്ര മ്യൂസിയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.10ന് എറണാകുളം ഇമ്മാനുവല്‍ സിഎസ്ഐ പള്ളിയുടെ ശദാബ്ദി ആഘോഷച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

ബുധനാഴ്ച തൃശ്ശൂരിലെത്തുന്ന രാഷ്ട്രപതി തോപ്പ് സ്റേഡിയിത്തില്‍ കേരളപ്പിറവി സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് ശേഷം ചാലക്കുടിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ജന്മശതാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കും.

പിന്നീട് ആലപ്പാട് അമൃതപുരിയല്‍ അമൃതസേതുപാലം ഉദ്ഘാടനം ചെയ്തശേഷം വൈകീട്ട് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 5.15ന് ദില്ലിയിലേയ്ക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+