പ്രവേശന നികുതി ഈടാക്കരുത്: ഹൈക്കോടതി
കൊച്ചി: മറ്റുസംസ്ഥനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് പ്രവേശന നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വില്‍പ്പന നികുതിയ്ക്ക് പകരം മറ്റ് നികുതികള്‍ ചുമത്തുന്നത് ശരിയല്ലെന്നും കോടതി അറിയിച്ചു. നികുതി വ്യവസ്ഥകള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
പ്രവേശനികുതി സംസ്ഥാനന്തര വ്യാപാരത്തിന് തടസ്സമുണ്ടാക്കുന്നതാണ്. രാഷ്ട്രപതിയുടെ മൂന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം നികുതികള്‍ ഈടാക്കാന്‍ പാടില്ല- കോടതി പറഞ്ഞു.
ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ കോഴിയിറച്ചി വരെയുള്ള 52 ഇനം വസ്തുക്കള്‍ക്ക് ഇപ്പോള്‍ പ്രവേശന നികുതി ബാധകമാണ്. കോടതി നിര്‍ദ്ദേശം വന്നതോടെ സംസ്ഥാനത്തിന് ഈയിനത്തില്‍ ലഭിച്ചിരുന്ന വരുമാനത്തില്‍ ഗണ്യമായ കുറവ് വരും. അതേസമയം ഈ വിധി വന്നതോടെ 52 സാധനങ്ങള്‍ക്ക് വിലകുറയും.












Click it and Unblock the Notifications