ഓഹരി സൂചിക 349 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്. ചൊവ്വാഴ്ച 349 പോയിന്റ് ഇടിഞ്ഞ ഓഹരി വിപണി 13,382ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 96 പോയിന്റ് ഇടിഞ്ഞ് 3818ലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ലിസ്റ് ചെയ്ത കമ്പനികളില്‍ എന്‍ടിപിസിയാണ് ഏറ്റവും കനത്ത നഷ്ടം നേരിട്ടത്. എന്‍ടിപിസിയുടെ ഓഹരി വില 4.6 ശതമാനം താഴ്ന്നു. ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ടിസിഎസ്, സത്യം കമ്പ്യൂട്ടേഴ്സ്, എസിസി, ഐടിസി, ഗുജറാത്ത് അംബുജ സിമന്റ്സ്, എസ്ബിഐ, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്കും നഷ്ടം നേരിട്ടു.
ഈ തിരുത്തല്‍ നീണ്ടുനില്‍ക്കുന്നില്ലെന്നും വിപണി വീണ്ടും തിരിച്ചുകയറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications