Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട്

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് കേരളവുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. തമിഴ്നാട് ഈ നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടു. അതേ സമയം ചര്‍ച്ച തുടരാന്‍ തീരുമാനമായിട്ടുണ്ട്.

കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ നടന്ന കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും തമിഴ്നാടിനെ പ്രതിനിധീകരിച്ച് മന്ത്രി ദുരൈമുരുകനുമാണ് പങ്കെടുത്തത്. ചര്‍ച്ച തുടരാന്‍ തീരുമാനിച്ചെങ്കിലും ചര്‍ച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല. അടുത്ത ചര്‍ച്ച മന്ത്രിതലത്തിലാണോ, മുഖ്യമന്ത്രിതലത്തിലാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് സെയ്ഫുദ്ദീന്‍ സോസ് ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ ഡാം അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ സ്ഥാപിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. അതേ സമയം പുതിയ ഡാം പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്നാട്.

ജനവരി അഞ്ചിന് മുല്ലപ്പെരിയാര്‍ കേസ് വീണ്ടും സുപ്രിം കോടതി പരിഗണനയ്ക്കെടുക്കാനിരിക്കുകയാണ്. ചര്‍ച്ച എങ്ങുമെത്താത്ത സ്ഥിതിക്ക് സുപ്രിം കോടതി ഒരു വിധി പുറപ്പെടുവിക്കാനിടയില്ല.

ഇരുസംസ്ഥാനങ്ങളും തങ്ങളുടെ വാദഗതികളില്‍ ഉറച്ചുനിന്നതിനാല്‍ ചര്‍ച്ച വഴിമുട്ടിയെങ്കിലും ചര്‍ച്ച പരാജയമല്ലെന്ന് സോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+