സഞ്ജയ് ദത്തിന്റെ ജാമ്യം നീട്ടി
മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജാമ്യം ടാഡ കോടതി ഡിസംബര്‍ 21 വരെ നീട്ടി.
സഞ്ജയ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നീട്ടിയത്. ക്രിസ്മസ് അവധിക്ക് യുഎസില്‍ നിന്നും മുംബൈയിലേക്ക് വരുന്ന മകള്‍ ത്രിശാലയോടൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് സഞ്ജയ് അപേക്ഷ നല്‍കിയത്.
അബ്ബാസ് മസ്താന്റെ മി.ഫ്രോഡ്, ഇന്ദര്‍ കുമാറിന്റെ ധാമല്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
നേരത്തെ കോടതി അദ്ദേഹത്തിന് ഡിസംബര്‍ 19 വരെ ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications