റിയാന്‍ റെയ്ഡ്: ഐജിയുടെ വിശദീകരണം തേടി
കൊച്ചി: റിയാന്‍ സ്റുഡിയോയില്‍ റെയ്ഡ് നടത്തിയതു സംബന്ധിച്ച സ്റുഡിയോ ഉടമ അനിത തച്ചങ്കരി നല്‍കിയ കേസില്‍ ആന്റി പൈറസി സെല്ലിന്റെ ചുമതലയുള്ള ഐജിയെ ഹൈക്കോടതി ഉള്‍പ്പെടുത്തി.
റിയാന്‍ സ്റുഡിയോയില്‍ നടന്ന റെയ്ഡിനെ കുറിച്ച് വശദീകരണ പത്രിക നല്‍കാന്‍ ഹൈക്കോടതി ഐജിയോട് നിര്‍ദേശിച്ചു. ജസ്റിസുമാരായ ജെ.ബി.കോശി, പത്മനാഭന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
റിയാനില്‍ നിന്ന് പിടിച്ചെടുത്ത 47 സിഡികളില്‍ മൂന്നെണ്ണത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പി.ജി.തമ്പി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശമുണ്ടായത്.












Click it and Unblock the Notifications