ഇടുക്കിയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
അടിമാലി: മുനിയറയ്ക്ക് സമീപം തിങ്കല്‍കാട്ടില്‍ ഒരു കര്‍ഷ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കൊന്നത്തുമലയില്‍ മണി (34), ഭാര്യ രാജേശ്വരി (30), ഇവരുടെ മക്കളായ ദീപ (10), ദീപ്തി (എട്ട്), രാജേശ്വരിയുടെ സഹോദരി മരിയ (25) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. മണിയുടെ രാജേശ്വരിയുടെയും മരിയയുടെയും മൃതദേഹങ്ങള്‍ വീടിന്റെ മുന്‍വശത്തെ മുറിയിലാണ് കണ്ടെത്തിയത്. ഈ മുറിയില്‍ വിഷപാത്രവും കണ്ടെത്തി. ദീപയുടെ മൃതദേഹം വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലും ദീപ്തിയുടെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടത്.
ഇവര്‍ക്ക് വലിയ കടബാധ്യതയുണ്ടായിരുന്നതായി അറിയുന്നു. ഒരു വര്‍ഷം മുമ്പ് വിവാഹിതയായ മരിയ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. മണി കര്‍ഷകനാണ്. ദീപ പണിക്കന്‍കുടി സ്കൂളിലും ദീപ്തി മുനിയറ എല്‍പി സ്കൂളിലും വിദ്യാര്‍ത്ഥികളായിരുന്നു.












Click it and Unblock the Notifications