യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം
ആലപ്പുഴ: കേബിള്‍ ടിവി ഓഫീസിന് തീവച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്ന ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കേസിലെ ഒന്നാംപ്രതി അജയന്‍, രണ്ടാം പ്രതി രാജ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ശങ്കരനുണ്ണി വ്യക്തമാക്കിയിരുന്നു.
ചാനലുകള്‍ തമ്മിലുള്ള കുടിപ്പകയാണ് തീവയ്പിനും കൊലയ്ക്കും വഴിവച്ചത്. കേസിലെ ബാക്കി ഏഴു പ്രതികളെയും കോടതി വിട്ടയച്ചിരുന്നു.
2000 മേയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ 3.45ന് ആലപ്പുഴയിലെ തോണ്ടന്‍കുളങ്ങരയിലെ സ്റാര്‍ടെക്ക് കേബിള്‍ ഓഫിസ് തീ വച്ചതിനെ തുടര്‍ന്ന് അവിടെ ഉറങ്ങുകയായിരുന്ന ഉമേഷ്, ബിനോയി എന്നിവര്‍ വെന്തുമരിച്ചത്.












Click it and Unblock the Notifications