എന്‍സിപി അടഞ്ഞ അധ്യായം: തങ്കച്ചന്‍
കൊച്ചി: എന്‍സിപിയെ മുന്നണിയിലെടുക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. അത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ടി.എം.ജേക്കബിന്റെ മുന്നണി പ്രവേശനം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. യുഡിഎഫില്‍ ചേരാന്‍ ജേക്കബ് താത്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബിന്റെ കാര്യത്തില്‍ അടുത്ത യോഗത്തില്‍ തീരുമാനമെടുക്കാനാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ആര്യാടന്‍ മുഹമ്മദിന്റെ മുസ്ലിം ലീഗ് വിരുദ്ധ പ്രസ്താവനയും യോഗം ചര്‍ച്ച ചെയ്തില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications