Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനമ്മമാരെ സംരക്ഷിച്ചില്ലെങ്കില്‍ നടപടി

തിരുവനന്തപുരം: വൃദ്ധര്‍ക്ക് ക്ഷേമം ഉറപ്പു വരുത്തുന്ന കര്‍മപദ്ധതിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ വയോജന നയം പ്രഖ്യാപിച്ചു.

സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ലിഡാ ജേക്കബാണ് വയോജന നയം പ്രഖ്യാപിച്ചത്.പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ലിഡാ ജേകബ് പറഞ്ഞു.

കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ 13 ശതമാനം പേര്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് നയരേഖയില്‍ പറയുന്നു. 2020 ഓടെ ഇത് 21 ശതമാനമായി ഉയരുമെന്നും വയോജന നയരേഖയില്‍ വെളിപ്പെടുത്തുന്നു.

വയോജന പെന്‍ഷന്‍ പദ്ധതിക്കും വിഭാവനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ വൃദ്ധര്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വൃദ്ധസദനങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വയോജന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+