Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി കേരളത്തിലെത്തി

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം കേരളത്തിലെത്തി. എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളിലായി അഞ്ച് പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും.

ചൊവാഴ്ച ഉച്ചയ്ക്ക ് രണ്ട് മണിയോടെ പ്രത്യേക ഹെലികോപ്റ്ററില്‍ എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ചീഫ് ജസ്റിസ് വി.കെ.ബാലി, ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ രാഷ്ടപതി അന്വേഷിച്ചത് പകരം വച്ചു പിടിപ്പിച്ച മരങ്ങള്‍ എവിടെ എന്നായിരുന്നു.

എറണാകുളം എസ്ആര്‍വി ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ശാസ്ത്ര മ്യൂസിയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 4.10-ന് ഫൈന്‍ ആര്‍ട്സ് ഹാളില്‍ സി.എസ.്ഐ ഇമ്മാനുവല്‍ പള്ളിയുടെ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച തൃശ്ശൂരില്‍ തോപ്പ് ഓഡിറ്റോറിയത്തില്‍ 10ന് കേരളപ്പിറവി സുവര്‍ണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. 10.45ന് ചാലക്കുടിയില്‍ പനമ്പിള്ളി ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മൂന്നിന് കൊല്ലത്ത് അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച അമൃത സേതുപാലം ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+