പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: പി.ശശിയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശശി സെക്രട്ടറിയാവുന്നത്.
പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവാണ് പി.ശശി. ചൊവാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗമാണ് പി.ശശിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിാണ് യോഗം നടന്നത്.
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയംഗമായി ശശി പിണറായി പക്ഷത്തെ പ്രമുഖനാണ്. ഇപ്പോള്‍ കെഎസ്എഫ്ഇയുടെ ചെയര്‍മാനാണ് പി.ശശി. ജില്ലാ സെക്രട്ടറിയായ സാഹചര്യത്തില്‍ ഈ സ്ഥാനം രാജിവച്ചേക്കും.












Click it and Unblock the Notifications